Connect with us

Kerala

മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് തോട്ടുമുക്കത്തിന് സമീപം മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു. വടക്കേതടത്തില്‍ സെബാന്‍ (55) ആണ് മരിച്ചത്. കോണൂര്‍ കണ്ടിയിലാണ് സംഭവം.

സംഭവത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് ജനം പ്രതിഷേധിച്ചു. പലതവണ പരാതിപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ലെന്നാണ് ആക്ഷേപം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ജനം തടഞ്ഞുവെക്കുകയും ചെയ്തു.