Kerala
വിവാദ പരാമര്‍ശം; കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി
കൊച്ചി | കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കി.
കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നും വിധി പ്രസ്താവിച്ച ജഡ്ജിയുടെ മനോനിലക്ക് തകരാറുണ്ടെന്നുമായിരുന്നു പരാമര്‍ശം. ഇത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദന ഷേണായി സമര്‍പ്പിച്ച ഹരജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.
---- facebook comment plugin here -----