Connect with us

Kerala

പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, കോടതിയലക്ഷ്യമായി താന്‍ ഒന്നും പറഞ്ഞിട്ടില്ല: കെ സുധാകരന്‍

Published

|

Last Updated

കൊച്ചി | ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ എം പി. കോടതിയലക്ഷ്യത്തിന് അനുമതി നല്‍കിക്കോട്ടെ. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് വകുപ്പുണ്ടെന്ന് കരുതുന്നില്ല. മ്ലേച്ഛമായ വിധിയെന്നാണ് പറഞ്ഞത്, ജഡ്ജിയെന്നല്ലെന്നും സുധാകരന്‍ പറഞ്ഞു.

കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നും വിധി പ്രസ്താവിച്ച ജഡ്ജിയുടെ മനോനിലക്ക് തകരാറുണ്ടെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. ഇത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദന ഷേണായി സമര്‍പ്പിച്ച ഹരജിയിലാണ് അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കിയത്.

---- facebook comment plugin here -----

Latest