Covid19
ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്ന സ്വന്തം പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസ്‌ത്രേലിയ
സിഡ്നി | ഇന്ത്യയില്‍ പോയി തിരിച്ചെത്തുന്ന സ്വന്തം പൗരന്മാര്‍ക്ക് ആസ്‌ത്രേലിയ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. നിയമം ലംഘിച്ച് എത്തുന്നവരെ അഞ്ചു വര്‍ഷം തടവിനും കനത്ത പിഴക്കും ശിക്ഷിക്കും. 51,000 ഡോളര്‍ വരെയായിരിക്കും പിഴ. തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. മെയ് മൂന്നിന് ആസ്‌ത്രേലിയയില്‍ എത്തിച്ചേരുന്നതിന് 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ താമസിച്ച ആരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ല. ആസ്ത്രേലിയന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഈയാഴ്ചയുടെ തുടക്കത്തില്‍ എല്ലാ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആസ്ത്രേലിയ ഉത്തരവിട്ടിരുന്നു. എന്നാല്‍ പലരും ഇതര രാജ്യങ്ങള്‍ വഴി ആസ്‌ത്രേലിയയില്‍ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്.
---- facebook comment plugin here -----