Covid19
സമ്പൂര്‍ണ ലോക്ക്ഡൗണിനെ കുറിച്ച് ആവശ്യമെങ്കില്‍ ആലോചിക്കും: മന്ത്രി ശൈലജ
തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമെന്നു കണ്ടാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പ്രാദേശിക തലങ്ങളില്‍ ഇപ്പോള്‍ തന്നെ ലോക്ക്ഡൗണ്‍ നിലവിലുണ്ടെന്നും ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിന് സംസ്ഥാനം നല്ല സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡാനന്തര ചികിത്സക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, വാക്‌സീന് വലിയ തോതില്‍ ക്ഷാമം അനുഭവപ്പെടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാക്‌സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിമിതമായ തോതില്‍ മാത്രമേ ലഭിച്ചുള്ളൂവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
---- facebook comment plugin here -----