Connect with us

National

പശ്ചിമ ബംഗാളില്‍ തൃണമൂൽ തേരോട്ടം; തമിഴ്‌നാട്ടില്‍ ഡി എം കെ, അസമില്‍ ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാളില്‍ ഭരണത്തുടർച്ച ഉറപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബി ജെ പി വളരെ പിന്നിലാണ്. തമിഴ്‌നാട്ടില്‍ ഡി എം കെക്കാണ് മേല്‍ക്കൈ. അസമില്‍ ബി ജെ പി ലീഡ് ചെയ്യുന്നു.

ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ബംഗാളില്‍ ബി ജെ പി 85 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 204 സീറ്റുകളിലാണ് മുന്നിലുള്ളത്. ആദ്യ ഘട്ട ഫല സൂചനകള്‍ പ്രകാരം ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെട്ട സഖ്യം ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

തമിഴ്‌നാട്ടില്‍ ഡി എം കെ നേതൃത്വം നല്‍കുന്ന സഖ്യം 131 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എ ഡി എം കെ സഖ്യം 101 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. എം എൻ എം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

അസമില്‍ ബി ജെ പി സഖ്യം 79 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം 47 സീറ്റുകളിലാണ് മുന്നിലുള്ളത്. പുതുച്ചേരിയിൽ എൻ ആർ സിയും ബി ജെ പിയും ഉൾപ്പെട്ട സഖ്യം 11 സീറ്റിലും ഭരണകക്ഷിയായ കോൺഗ്രസ് ആറ് സീറ്റിലും മുന്നിട്ടുനിൽക്കുന്നു.

Latest