Connect with us

Kerala

എന്‍ എസ് എസില്‍ മാത്രം അഭയം തേടിയത് തിരിച്ചടിയായി: റിജില്‍ മാക്കുറ്റി

Published

|

Last Updated

കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വലിയ തോല്‍വിയില്‍ നേതൃത്വത്തിന്റെ പിടിപ്പുകേടിനെ പിഴച്ചും വീഴ്ച തുറന്ന്കാട്ടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകലുകയും കോണ്‍ഗ്രസ് എന്‍ എസ് എസില്‍ മാത്രം അഭയം കണ്ടതുമാണ് തിരിച്ചടിക്ക് കാരണമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ലെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തു കൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്ച കോണ്‍ഗ്രസ്സിന് പറ്റിയിറ്റുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല. ബി ജെ പിക്കും സി പി എമ്മിനുമെതിരെ ഒരു പോലെ ദ്വിമുഖ പ്രചരണം നടത്തുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍ എസ് എസ് പ്രഖ്യാപിച്ച പരസ്യ പിന്തുണ രണ്ട് സീറ്റിലെയും പരാജയത്തിലേക്കാണ്
എത്തിയത്.

ഒരിക്കല്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നവനെ വീണ്ടും ശിക്ഷിക്കാന്‍ കഴിയില്ല. ശബരിമലയില്‍ പറ്റിയത് അതാണ്. പരാജയത്തിന് പലകാരണങ്ങളും ഉണ്ട്. അതില്‍ ഒന്ന് എന്‍ എസ് എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest