National
ബംഗാളില്‍ ആക്രമണം തുടരുന്നു: ഇന്നലെ നാല് മരണം
കൊല്‍ക്കത്ത | തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ആക്രമണങ്ങല്‍ക്ക് കുറവില്ല. ഇന്നലെ മാത്രം നാല് പേര് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബര്ദാന് ജില്ലയില്‍ രാത്രിയുണ്ടായ സംഘര്‍ഷങ്ങളിലാണ് നാല് മരണവും. കൊല്‍ക്കത്തയില്‍ എ ബി വി പി സ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നു. നൂറോളം പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തതായി ബിജെപി ആരോപിക്കുന്നു.
കത്തിച്ച ഓഫീസുകള്‍ കാണാനും പരുക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ബംഗാളില്‍ എത്തുന്നുണ്ട്. ബംഗാളിലെ അതിക്രമങ്ങളെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സി പി എം ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
---- facebook comment plugin here -----