Kerala
ഹജ്ജ് കമ്മിറ്റി കൊവിഡ് പ്രതിരോധ സഹായ നിധി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധ സഹായ നിധിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സംസ്ഥാന മദ്രസ ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കോർഡിനേറ്റർ മുഹമ്മദ് അഷ്‌റഫ്, ജില്ലാ ട്രൈനർ ബാപ്പു ഹാജി സന്നിഹിതരായി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വിവിധ വർഷങ്ങളിലായി ഹജ്ജ് കർമം നിർവഹിച്ചവർ, ഹാജിമാരെ മക്കയിലേക്ക് അനുഗമിച്ച വോളണ്ടിയർമാർ, ഹജ്ജ് സേവന മേഖലയിൽ വർഷങ്ങളായി സേവനം ചെയ്തുവരുന്ന ട്രൈനർമാർ, ഹജ്ജ് ക്യാമ്പ് വോളണ്ടീയർമാർ, ഹജ്ജ് സെൽ അംഗങ്ങൾ തുടങ്ങിയവരിൽ നിന്നും റമളാൻ മാസത്തിൽ സംഭാവനകൾ സ്വരൂപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഫണ്ട് കലക്ഷന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി മുന്നൂറിൽപരം ഹജ്ജ് ട്രൈനർമാരുടെയും ഖാദിമുൽ ഹുജ്ജാജുമാരുടേയും സേവനം ഉപയോഗപ്പെടുത്താൻ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു.
ഫണ്ട് സ്വരൂപിക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടോട്ടി ശാഖയിൽ പ്രത്യേകമായി ബാങ്ക് അക്കൗണ്ട് ഹജ്ജ് കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്.
Bank Account Details:
Name – Kerala State Haj Committee
Current Account No – 37236334895
IFSC Code – SBIN0070311
Current Account No – 37236334895
IFSC Code – SBIN0070311
---- facebook comment plugin here -----