Malappuram
മഅദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ കോവിഡ് പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം
മലപ്പുറം | മഅദിന്‍ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ച ജനലക്ഷങ്ങള്‍ സംബന്ധിച്ച മഅ്ദിന്‍ ഓണ്‍ലൈന്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ കൊവിഡ് പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവും മഹാമാരിക്കെതിരെ ബോധവത്കരണവും നടത്തി. നാടിന്റെ രക്ഷക്കായി പകലന്തി പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുവാനും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാനും മറ്റുളളവരോട് ബോധവല്‍ക്കരണം നടത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊവിഡ് 19നെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തില്‍ വിവിധ രീതിയിലുള്ള പോസ്റ്ററുകള്‍ മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചു.
ഡബിള്‍ മാസ്‌ക് ശീലമാക്കുന്നതിന്റെയും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെയും പ്രാധാന്യം സന്ദേശത്തിലുണ്ടായിരുന്നു. സോപ്പ് ഉപയാഗിച്ച് കൈ വൃത്തിയാക്കാനും സാമൂഹിക അകലം പാലിക്കാനും കൊവിഡിനെതിരെ പൊരുതാനും എല്ലാവരും ഒന്നിക്കാന്‍ ഊന്നല്‍ നല്‍കുന്നതായിരുന്നു മറ്റു സന്ദേശങ്ങള്‍.
ലോക്ക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രാര്‍ഥനാ സമ്മേളന സന്ദേശത്തില്‍ ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നടന്നു.