Covid19
ലോക്കില്ലാത്ത സേവനവുമായി എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍
മലപ്പുറം | ലോക്ക്ഡൗണ്‍ കാലത്ത് വിവിധ സേവന പ്രവര്‍ത്തനങ്ങളുമായി കര്‍മനിരതരാവുകയാണ് എസ് വൈ എസ് മലപ്പുറം സോണ്‍ സാന്ത്വനം പ്രവര്‍ത്തകര്‍. ജീവന്‍ രക്ഷാമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കല്‍, അണു നശീകരണം, മയ്യിത്ത് സംസ്‌കരണം, കൊവിഡ് വാക്‌സിനേഷന്‍ ഹെല്‍പ്പ്ഡെസ്‌ക് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ എസ് വൈ എസിന് കീഴില്‍ നടന്നുവരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈഡേയുടെ ഭാഗമായി നാളെ സോണ്‍ പരിധിയിലെ മൂവായിരം വീടുകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തും. പരിചാരകരില്ലാത്ത രോഗികളെയും വാഹന സൗകര്യമില്ലാത്തവരെയും ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. രണ്ട് വര്‍ഷമായി മലപ്പുറം താലൂക്ക് ഹോസ്പിറ്റലില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രഭാത ഭക്ഷണം എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിയാണ് വിതരണം ചെയ്യുന്നത്.
ഹനീഫ സഖാഫി പൈത്തിനിപ്പറമ്പ്, സിദ്ധീഖ് പുല്ലാര, മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, ശിഹാബ് കടൂപ്പുറം, ശിഹാബുദ്ധീന്‍ അഹ്സനി പട്ടര്‍ക്കടവ്, അലി മുസ്ലിയാര്‍ മക്കരപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സോണിലെ ഏഴ് സര്‍ക്കിളുകളിലും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ച് വ
രുന്നു. ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ – 8606400640, 9946427461