Connect with us

Kerala

മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് വിജ്ഞാപനമിറങ്ങി; ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിക്ക്

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുഭരണം, ന്യൂനപക്ഷം ഉള്‍പ്പെടെ 30ഓളം വകുപ്പുകള്‍ കൈകാര്യം ചെയ്യും. നേരത്തെ പുറത്തുവന്ന പട്ടികയിൽ ചെറിയ ചില മാറ്റങ്ങൾ അന്തിമ പട്ടികയിൽ ഉണ്ട്.

മന്ത്രിമാരും വകുപ്പുകളും:

പിണറായി വിജയന്‍ (മുഖ്യമന്ത്രി)

പൊതു ഭരണം, ആഭ്യന്തരം, വിജലിന്‍സ്, അഖിലേന്ത്യാ സര്‍വീസുകള്‍, ആസുത്രണ – സാമ്പത്തിക കാര്യം, സയന്‍സ് ടെക്‌നോളജി, പരിസ്ഥിതി, മാലിന്യ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഭരണ പരിഷ്‌കാരം, തിരഞ്ഞെടുപ്പ്, ഐടി, ഉദ്ഗ്രഥനം, സൈനിക ക്ഷേമം, ദുരിതാശ്വാസം, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട്, മെട്രോ റെയില്‍, അന്തര്‍ സംസ്ഥാന നദീ ജലം, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍, കേരള സ്‌റ്റേ്റ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, എന്‍ ആര്‍ ഐ, അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ സര്‍വീസ് ആന്റ് ക്രിമിനല്‍ ജസ്റ്റിസ്, അഗ്നിരക്ഷാ സേന, ജയില്‍, പ്രിന്റിംഗ് ആന്‍ഡ് സ്‌റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം, നയപരമായ വിഷയങ്ങള്‍, പരാമര്‍ശിക്കപ്പെടാത്ത മറ്റു വിഷയങ്ങള്‍

കെ രാജന്‍

റെവന്യൂ, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണം, ഹൗസിംഗ്

റോഷി അഗസ്റ്റിന്‍

ജലവിഭവം, കമാന്‍ഡ് ഏരിയാ ഡവലപ്‌മെന്റ് അതോറിറ്റി, ഭൂഗര്‍ഭ ജലം, ജലവിതരണം ശുചീകരണം

കെ കൃഷ്ണന്‍ കുട്ടി

വൈദ്യുതി, അനെര്‍ട്ട്

എ കെ ശശീന്ദ്രന്‍

വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവര്‍ കോവില്‍

തുറമുഖം, മ്യൂസിയം, പുരാവസ്തു, ആര്‍കൈവ്

ആന്റണി രാജു

റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍സ്, ജലഗതാഗതം

വി അബ്ദുര്‍റഹ്മാന്‍

സ്‌പോര്‍ട്‌സ്, വഖ്ഫ്, ഹജ്ജ്, പോസ്റ്റല്‍, ടെലിഗ്രാഫ്, റെയില്‍വേ

ജി ആര്‍ അനില്‍

ഭക്ഷ്യ, പൊതു വിതരണം, ഉപഭോക്തൃ കാര്യം, ലീഗല്‍ മെട്രോളജി

കെ എന്‍ വേണുഗോപാല്‍

ധനകാര്യം, ദേശീയ സമ്പാദ്യം, സ്‌റ്റോര്‍സ് പര്‍ച്ചേസ്, കൊമേഴ്‌സ്യല്‍ ടാക്‌സസ്, അഗ്രികള്‍ചറല്‍ ഇന്‍കം ടാക്‌സ്, ട്രഷറി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ്, കേരള ഫിനാന്‍ഷ്യന്‍ല്‍ കോര്‍പറേഷന്‍, സ്റ്റാമ്പ് ആന്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടി.

പ്രൊഫ. ആര്‍ ബിന്ദു

കൊളീജിയറ്റ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വ്വകലാശാലകള്‍ (കൃഷി, വെറ്ററിനറി, ഫിഷറീസ്, മെഡിക്കല്‍, കൂടാതെ ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍), പ്രവേശന പരീക്ഷകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്
അധിക നൈപുണ്യ ഏറ്റെടുക്കല്‍ പദ്ധതി, സാമൂഹ്യ നീതി

ജെ ചിഞ്ചുറാണി

മൃഗസംരക്ഷണം, ക്ഷീരവികസനം, പാല്‍ സഹകരണ സംഘങ്ങള്‍, മൃഗശാലകള്‍, കേരള വെറ്ററിനറി & അനിമല്‍ സയന്‍സസ് സര്‍വകലാശാല

എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ – പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ഗ്രാമീണ വികസനം, നഗര ആസൂത്രണം, പ്രാദേശിക വികസന അതോറിറ്റികള്‍, കില, എക്‌സൈസ്

അഡ്വ. പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ്, ടൂറിസം

പി പ്രസാദ്

കൃഷി, മണ്ണ് സര്‍വേയും മണ്ണ് സംരക്ഷണവും, കേരള കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍

ശ്രീ കെ രാധാകൃഷ്ണന്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററി കാര്യങ്ങള്‍

പി രാജീവ്

നിയമം, വ്യവസായങ്ങള്‍ (വ്യാവസായിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ), വാണിജ്യം, ഖനനവും ജിയോളജിയും, കൈത്തറി, തുണിത്തരങ്ങള്‍, ഖാദി, ഗ്രാമ വ്യവസായങ്ങള്‍, കയര്‍, കശുവണ്ടി വ്യവസായം, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്

സജി ചെറിയന്‍

ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സംസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തകരുടെ ക്ഷേമനിധി ബോര്‍ഡ്, യുവജനകാര്യം

വി ശിവന്‍കുട്ടി

പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴില്‍, തൊഴില്‍ പരിശീലനം, കഴിവുകള്‍, പുനരധിവാസം, ഫാക്ടറികളും ബോയിലറുകളും, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനം, വ്യാവസായിക ട്രൈബ്യൂണലുകള്‍, ലേബര്‍ കോടതികള്‍

വി എന്‍ വാസവന്‍

സഹകരണം, രജിസ്‌ട്രേഷന്‍

വീണ ജോര്‍ജ്

ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, തദ്ദേശീയ മരുന്ന്, ആയുഷ്, മയക്കുമരുന്ന് നിയന്ത്രണം, സ്ത്രീയും ശിശുക്ഷേമവും