Connect with us

Kerala

തന്റെ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പണം പിരിച്ചു: ധര്‍മ്മജന്‍

Published

|

Last Updated

കോഴിക്കോട് |  നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്റെ പേരില്‍ ചില പ്രാദേശിക നേതാക്കള്‍ പണം പിരിച്ചിട്ടുണ്ടെന്ന് ബാലുശ്ശേരിയിലെ നടനും യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഒരു കെ പി സി സി സെക്രട്ടറിയടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളാണ് പിരിവ് നടത്തിയത്. ഈ പണം നേതാക്കളടക്കം തട്ടിയെടുത്തു. ഇതിന് തെളിവുണ്ട്. തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിച്ചു. സംഭവത്തില്‍ കെ പി സി സി സെക്രട്ടറിയടക്കമുള്ളവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

 

 

Latest