Kerala
കലക്ടറുടെ കോലം കത്തിച്ചു: 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദ്വീപില്‍ അറസ്റ്റില്‍
കവരത്തി | അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കലക്ടടര്‍ക്കെതിരെ പ്രതിഷേധിച്ചതിന് ലക്ഷദ്വീപില്‍ 12 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം കത്തിച്ചതിന് കില്‍ത്താന്‍ ദ്വീപിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അറസ്റ്റ്.
ഇന്നലെ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയായിരുന്നു കലക്ടര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കലക്ടര്‍ പറഞ്ഞത്.
വാര്‍ത്താസമ്മേളനത്തിന് എത്തിയ കലക്ടര്‍ക്കെതിരെ ഇടത് യുവജനസഘടനകള്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രതിഷേധം ദ്വീപിന് പുറമെ കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. ലക്ഷദ്വീപ് ജനതൊക്കം കേരളം ഉണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കേരളം പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്.