Kerala
ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെ: കെ ടി ജലീല്‍
മലപ്പുറം | ന്യൂനപക്ഷ അനുപാതം സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിധി പ്രഖ്യാപനം വിഷയം പഠിക്കാതെയാണെന്ന് കെ ടി ജലീല്‍ എം എല്‍ എ. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാട്. വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണ്.
സച്ചാര്‍ കമ്മീഷന്‍ പഠിച്ചത് മുസ്ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയാണ്. ഒന്നാം യു പി എ സര്‍ക്കാറാണ് കമ്മീഷനെ നിയോഗിച്ചത്. രണ്ടാം യു പി എ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഇതിലെടുത്തു. 2011ല്‍ വി എസ് സര്‍ക്കാറിന്റെ കാലത്ത് പാലോളി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിയുണ്ടായി. ന്യൂനപക്ഷ ക്രൈസ്തവരെ കൂടി ഈ സംവരണത്തില്‍ ഉള്‍പ്പെടുത്തി. മുസ്ലിങ്ങള്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാരാണ്. ക്രൈസ്തവര്‍ അധികവും മുന്നോക്കക്കാരാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----