National
പ്രതിഷേധങ്ങള്‍ക്കിടെ ലക്ഷദ്വീപില്‍ പ്രവേശന വിലക്ക് നിലവില്‍ വന്നു
കവരത്തി | കടുത്ത പ്രതിഷേധത്തിനിടെ ലക്ഷദ്വീല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. എഡിഎമ്മിന്റെ മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് മാത്രമേ ഇനി ദ്വീലേക്ക് പ്രവേശിക്കാനാകു. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഓരാഴ്ചക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദ്വീപിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുന്നതെന്നാണ് വിശജദീകരണം. നിലവില്‍ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ ദ്വീപ്സ ന്ദര്‍ശിക്കാനാകുമായിരുന്നുവെങ്കില്‍ പുതിയ ഉത്തരവോടെ ഇത് സാധ്യമല്ലാതായി
നിലവില്‍ പാസ്സുളള വ്യക്തികള്‍ക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാല്‍ ദ്വീപില്‍ തങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദര്‍ശകര്‍ക്കുളള പ്രവേശനാനുമതിയും കടുപ്പിക്കുന്നത്. കടുത്ത എതിര്‍പ്പുയരുന്ന പരിഷ്‌കാരങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തുമെന്നാണ് സൂചന. ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെ അടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍ കമ്മറ്റി അഡ്മിനിസ്‌ട്രേറ്ററെ കാണും. വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍പ്രക്ഷോഭം ശക്തമാക്കാനാണ് കോര്‍ കമ്മറ്റിയുടെ തീരുമാനം.