Kerala
ലക്ഷദ്വീപ്: ബി ജെ പി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം
കവരത്തി | ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദ്വീപിലെ ബി ജെ പി നേതാക്കളെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തി. നാളെയാണ് ചര്‍ച്ച നടക്കുക.
അതിനിടെ, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപവത്ക്കരിച്ച “സേവ് ലക്ഷദ്വീപ്” ഫോറത്തിന്റെ കോര്‍ കമ്മിറ്റി യോഗം മറ്റന്നാള്‍ കൊച്ചിയില്‍ ചേരും. പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
---- facebook comment plugin here -----