Connect with us

Kerala

എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ധിക്കാരം: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഡ്മിനിസ്‌ട്രേറ്റെ തിരിച്ചുവിളിക്കണമെന്നും ഇതുവരെ നടപ്പാക്കിയ എല്ലാ ഉത്തരവുകളും റദ്ദ് ചെയ്യണമെന്നും സതീശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. മനുഷ്യാവകാശ ധ്വംസനമാണ് ദ്വീപില്‍ നടക്കുന്നത്. എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ധിക്കാരപരമാണ്. ലക്ഷദ്വീപിനായി രാജ്യത്ത് ആദ്യമായി ഒരു നിയമസഭ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന് തന്നെ ഇത് മാതൃകയാണെന്നും സതീശന്‍ പറഞ്ഞു.

സംഘ്പരിവാറിന്് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയും ഇഷ്ടമില്ലാത്തിടങ്ങളില്‍ അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കശ്മീര്‍, ഇന്ന് ദ്വീപ് നാളെ കേരളം എന്നാവുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ചരിത്രം തന്നെ വഴിതിരിഞ്ഞ പോലെയാണ്. ദ്വീപിലെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം. പൗരത്വ വിഷയത്തില്‍ നടന്നതുപോലെ രാഷ്ട്രീയത്തിന് അതീതമായ യോജിച്ച നീക്കം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് നിവാസികള്‍ക്കായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്റെ കക്ഷിയും പിന്തുണക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Latest