Connect with us

National

ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി ശിവസേനയും

Published

|

Last Updated

മുംബൈ | ജനദ്രോഹ നയങ്ങളുമായി ലക്ഷദ്വീപില്‍ അരാജകത്വം സൃഷ്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്റുടെ നിലപാടിനെതിരെ ശിവസേനയും രംഗത്ത്. ദ്വീപില്‍ ഏതെങ്കിലും തരത്തിലുള്ള അശാന്തി നിലനില്‍ക്കുകയാണെങ്കില്‍ ഒരു രാജ്യം മുഴുവന്‍ അതിന് വിലകൊടുക്കേണ്ടി വരുമെന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ വര്‍ഗീയ ധ്രൂവീകരത്തിന് ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും ശിവസേന നേതാവ് സജ്ഞയ് റാവത്ത് പറഞ്ഞു. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ട് പോയാല്‍ രാജ്യത്ത് വര്‍ഗീയ ചേരി തിരിവും അസ്വസ്ഥതയും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ബി ജെ പി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.