Connect with us

Kerala

ബ്ലാക്ക് ഫംഗസിനുള്ള രണ്ട് മരുന്നുകളും തീര്‍ന്നു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസിനുള്ള രണ്ട് മരുന്നുകളും തീര്‍ന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളാണ് തീര്‍ന്നത്. ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ മരുന്നിന് ക്ഷാമം നേരിടുന്നത്. മരുന്ന് സ്റ്റോക്ക് ഉടന്‍ തീരുമെന്ന് നേരത്തെത്തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, എത്തിക്കാമെന്ന് പറഞ്ഞതല്ലാതെ നടപടിയൊന്നും ഉണ്ടായില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞാഴ്ചയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് സ്‌റ്റോക്കില്ലാത്ത സ്ഥിതി വന്നിരുന്നു. പിന്നീട് മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് മരുന്ന് എത്തിയത്. നിലവില്‍ രണ്ട് മരുന്നും തീര്‍ന്നതോടെ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് ബാധിച്ച 16 പേരാണ്  മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്.

Latest