Kerala
മതത്തിന്റെ പേരിലുള്ള പൗരത്വത്തിനെതിരെ ലീഗ് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി | പൗരത്വവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ ദ്രുവീകരണ നീക്കങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് മുസ്ലിം ലീഗ്. മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ്കോടതിയെ സമീപിച്ചത്.പൗരത്വ നിയമ ഭേദഗതിക്കെതിരെയും കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചായിരുന്നു കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിലുള്ളവര്‍ക്കായിരുന്നു അവസരം. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്ല്യതക്ക് എതിരാണെന്ന് ലീഗ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.