Connect with us

Kerala

മന്ത്രിസഭാ യോഗം ഇന്ന്: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തെങ്കിലും ഇളവുകള്‍ വേണോ എന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്.

80: 20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യവും ക്യാബിനറ്റ് ചര്‍ച്ച ചെയ്‌തേക്കും. നിയമവകുപ്പിനോട് വിശദമായ പരിശോധന്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീല്‍ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനില്‍ക്കെ സര്‍ക്കാറിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

സംസ്ഥാനത്ത് കൊവിഡ് ബാധിതരേക്കാള്‍ രോഗമുക്തരുണ്ടാവുന്ന സ്ഥിതി അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നത് ആശാവഹമാണ്. രണ്ടാഴ്ചക്കുള്ളില്‍ ടി പി ആര്‍ പത്ത് ശതമാനത്തില്‍ താഴെയാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.