Connect with us

Kerala

മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പ് വരുത്തിയ ശേഷമെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കു: മന്ത്രി വി ശിവന്‍കുട്ടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2.6 ലക്ഷം കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സൗകര്യം ലഭ്യമല്ലായിരുന്നു. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ സൗകര്യം ഒരുക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ആദ്യ രണ്ടാഴ്ച ട്രയല്‍ ക്ലാസാണ് നടത്തുന്നത്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കാന്‍ ട്രയല്‍ ക്ലാസ് ഗുണം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി

അതേ സമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. റോജി എം ജോണ്‍ ആണ് അനുമതി തേടി നോട്ടീസ് നല്‍കിയത്. പരമാവധി വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സൗകര്യം നല്‍കാന്‍ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടിയായി പറഞ്ഞു.

Latest