Connect with us

National

മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി.  പരാതിക്കാരന്‍, ഹിമാചല്‍ സര്‍ക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്.ജസ്റ്റിസ് യു യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി “മരണങ്ങളും ഭീകരാക്രമണങ്ങളും” ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി മഹാസു യൂണിറ്റ് അധ്യക്ഷന്‍ അജയ് ശ്യാം ആണ് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹം, പൊതുശല്യം, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദുവൈക്കെതിരേ പോലീസ് കേസെടുത്തത്. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വിനോദ് ദുവൈ

---- facebook comment plugin here -----

Latest