Kerala
ശബ്ദരേഖ പരിശോധിക്കാം; കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് പ്രസീത
കണ്ണൂര്‍ | എന്‍ഡിഎയുമായി സഹകരിക്കുന്നതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് ജെആര്‍പി നേതാവ് പ്രസീത. ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ലെന്നും കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാംമെന്നും ഇവര്‍ പറഞ്ഞു. സുരേന്ദ്രനില്‍നിന്ന് സി കെ ജാനു പണം വാങ്ങിയെന്ന കാര്യം അവര്‍ തന്നോട് സമ്മതിച്ചിരുന്നതായും പ്രസീത പറഞ്ഞു.
ഏഴാം തീയതി തിരുവനന്തപുരത്തെ ഹൊറിസണ്‍ ഹോട്ടലില്‍ വെച്ചാണ് സി കെ ജാനുവിന് കെ സുരേന്ദ്രന്‍ പണം കൈമാറിയത്. അതിനു മുന്‍പ് കെ സുരേന്ദ്രന്‍ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാവുന്നതാണ്.
കാട്ടിക്കുളത്തും കല്‍പ്പറ്റയിലും ജാനു നടത്തിയ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ഉപയോഗിച്ച് എന്താണ് ചെയ്തെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ വന്ന് കണ്ടിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് പണം ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. അതേ സമയം നിരോധിത സംഘടനകള്‍ ഏതൊക്കെയാണെന്ന കാര്യം വെളിപ്പെടുത്താന്‍ പ്രസീതതയ്യാറായില്ല.
അതേ സമയം സുല്‍ത്താന്‍ ബത്തേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി ആയിരുന്ന സികെ ജാനു തന്നോട് പണം ആവശ്യപ്പെടുകയോ താന്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ഇന്ന് പ്രതികരിച്ചിരുന്നു