Connect with us

Covid19

പതിവ് കൊള്ളക്ക് ഇന്നും മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്ക് ഇന്നും മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി.

കഴിഞ്ഞ 33 ദിവസത്തിനിടയില്‍ 20ല്‍ ഏറെ തവണയാണ് വില വര്‍ധിപ്പിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്.

തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധന കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ സാധാരണക്കാരെ വലച്ചിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ ഒരു ഇടപെടല്‍ പോലും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിലും എണ്ണവില വര്‍ധിക്കുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

Latest