Kerala
മാര്‍ട്ടിന്‍ ജോസഫിന്റെ വരുമാന മാര്‍ഗം അന്വേഷിക്കും
തൃശൂര്‍ | കൊച്ചിയില്‍ ഫ്ളാറ്റില്‍ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. ആഡംബര കാറുകളും ഫ്‌ളാറ്റുകളും ഇയാള്‍ക്കുണ്ട്. ഇയാളുടെ വരുമാന മാര്‍ഗം പ്രത്യേകം പരിശോധിക്കും. ഇയാളുടെ കൂട്ടാളികളെ സംബന്ധിച്ചും അന്വേഷണമുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
വീടുകളിലെ കുറ്റകൃത്യം തടയാന്‍ പോലീസ് ഇടപടെല്‍ നടത്തും. ഒരു മാസം പത്ത് ഗാര്‍ഹിക പീഡന കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളിലെ കുറ്റകൃത്യം തടയല്‍ ഒരു ദൗത്യമായി പോലീസ് ഏറ്റെടുക്കുകയാണ്. ഇതിനായി റസിഡന്റ് അസോസിയേഷനുകളുടേയും നാട്ടുകാരുടേയും സഹായം തേടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ചെറിയ വീഴ്ചകള്‍ സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു. ഇക്കാര്യവും പരിശോധിക്കുെന്ന് അദ്ദേഹം രറഞ്ഞു.
മാര്‍ട്ടിന്‍ ജോസഫിനെ ഇന്നലെ രാത്രിയാണ് തൃശൂരിലെ സുഹൃത്തിന്റെ വീട്ടിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്. മാര്‍ട്ടിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് കൊച്ചിയിലെത്തിക്കുന്ന മാര്‍ട്ടിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ വെച്ച് കണ്ണൂര്‍ സ്വദേശിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയെ ലൈംഗികമായി ആക്രമിക്കുകയും കണ്ണില്‍ മുളകുവെള്ളം ഒഴിക്കുകയും ചെയ്തിരുന്നു. ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക തുടങ്ങിയ കൃത്യങ്ങളും മാര്‍ട്ടിന്‍ ചെയ്തിരുന്നു.