Education
സക്‌സസ് പാത്തിന് തുടക്കമായി

തിരുവനന്തപുരം | എസ് എസ് എഫ് തിരുവനന്തപുരം ജില്ല വെഫി ഡയറക്ടറേറ്റ് പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഓൺലൈൻ ക്യാമ്പായ സക്‌സസ് പാത്തിന് തുടക്കമായി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് നിർവഹിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വ്യക്തിത്വ വികാസം, ആത്മീയം, കരിയർ, ഉപരിപഠനം എന്നീ സെഷനുകളിൽ പ്രഗത്ഭർ നേതൃത്വം നൽകും.
ഉദ്‌ഘാടനം സംഗമത്തിൽ ജില്ലാ സെക്രട്ടറി ഹുസൈൻ മദനി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷിനാസ് വള്ളക്കടവ്, സിദ്ധീഖ് ജൗഹരി സംസാരിച്ചു.
---- facebook comment plugin here -----