Connect with us

Kerala

ആഇശ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് ശിവന്‍കുട്ടി

Published

|

Last Updated

തിരുവനന്തപുരം |  രാജ്യദ്രോഹക്കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട സംവിധായികയും ലക്ഷദ്വീപ് സമര നായികയുമായ ആഇശ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് തൊഴില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി അഇശയോട് പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് അഇശക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണിത്. കേരളം ലക്ഷദ്വീപ് ജനതയ്ക്കൊപ്പമാണ്. പോരാട്ടത്തില്‍ അഇശ തനിച്ചല്ലെന്നും മന്ത്രി പറഞ്ഞു. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള നിയമസഭ നേരത്തെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.

 

 

---- facebook comment plugin here -----

Latest