Connect with us

Organisation

ഓൺലൈൻ വിദ്യാഭ്യാസത്തിലെ ആശങ്കകൾ അകറ്റണമെന്ന് എസ് എസ് എഫ്

Published

|

Last Updated

തൃശൂർ | ഓൺലൈൻ വിദ്യാഭ്യാസത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റണമെന്ന് എസ് എസ് എഫ്  തൃശൂർ  ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം ആവശ്യപ്പെട്ടു. ഒരു വർഷം പൂർത്തീകരിച്ച  ഓൺലൈൻ പഠന രീതികളെ കുറിച്ച് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അഭിപ്രായം സ്വീകരിച്ച് സമഗ്ര പരിഷ്കാര പാക്കേജുകൾ തയ്യാറാക്കാൻ സർക്കാർ  മുൻകൈയെടുക്കണം. പ്രത്യേക സാഹചര്യത്തിൽ അധ്യാപക റോൾ നിർവഹിക്കേണ്ടി വന്ന രക്ഷിതാക്കൾക്ക് കൃത്യമായ പരിശീലനങ്ങൾ നൽകണമെന്നും ചർച്ച ആവശ്യപ്പെട്ടു.

ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഓഫ്‌ലൈൻ ആശങ്കകൾ എന്ന വിഷയത്തിൽ നടന്ന ചർച്ച സംഗമം കോടഞ്ചേരി ഗവൺമെന്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും സുന്നി വിദ്യാഭ്യാസ പരീക്ഷാ ബോർഡ് ചെയർമാനും കൂടിയായ ഡോ. അബ്ദുൽ അസീസ് ഫൈസി  ഉദ്ഘാടനം ചെയ്തു. എസ് സി ഇ ആർ ടി, കേരള മുൻ റിസർച്ച് ഓഫീസർ കെ വി മനോജ്, സൈക്കോളജിക്കൽ കൗൺസിലറും അദ്ധ്യാപകനുമായ

അഹമ്മദ് ഷെറിൻ കാസർഗോഡ് ചർച്ചയിൽ പങ്കെടുത്തു. ഉവൈസ് കടങ്ങോട് മോഡറേറ്ററായിരുന്നു.

എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് ശിഹാബ് സഖാഫി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ഇയാസ് പഴുവിൽ സ്വാഗതവും കെ എ റിയാസ് നന്ദിയും പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ശനീബ് മുല്ലക്കര, ഹുസൈൻ ഫാളിലി എന്നിവർ സംബന്ധിച്ചു.

Latest