Education
മഅദിന്‍ ജര്‍മന്‍ പഠന കേന്ദ്രം ഞായറാഴ്ച ആരംഭിക്കും
മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴിലെ പുതിയ സംരംഭമായ ജര്‍മന്‍ പഠന കേന്ദ്രം മഅദിന്‍ ഡോയ്ഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഉച്ചക്ക് മൂന്നിന് ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റി ജര്‍മന്‍ ഭാഷാ വിഭാഗം തലവനായിരുന്ന പ്രൊഫ. ജെ വി ഡി മൂര്‍ത്തി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സൊസൈറ്റി പ്രതിനിധി ക്രിസ്റ്റോ ഫ്രന്‍സ് മുഖ്യപ്രഭാഷണം നടത്തും. കേരള യൂണിവേഴ്‌സിറ്റി ജര്‍മന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനീസ് എ, രാജസ്ഥാന്‍ ജര്‍മന്‍ ഇ ലാംഗ്വേജ് സ്റ്റുഡിയോ ഡയറക്ടര്‍ ദേവ്കരന്‍സൈനി, ജര്‍മന്‍ ഫ്രാങ്ക്ഫുര്‍ട്, വിഴുവര്‍ക്‌സ് എഞ്ചിനീയര്‍ അബ്ദുല്ല മണ്ഡകത്തിങ്ങല്‍, ഉമര്‍ മേല്‍മുറി, നൗഫല്‍ കോഡൂര്‍, മഅദിന്‍ ജര്‍മന്‍ അക്കാദമി ഡയറക്ടര്‍ ഡോ.സുബൈര്‍ അംജദി എന്നിവര്‍ പ്രസംഗിക്കും.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ക്ലാസുകള്‍ നടക്കുക. A1, A2, B1, B2 എന്നീ നാല് ലെവലുകളിലായാണ് കോഴ്‌സ്. ഒരു മാസം കൊണ്ട് തീര്‍ക്കാവുന്ന രീതിയില്‍ ക്രാഷ് കോഴ്‌സുകളുമുണ്ടായിരിക്കും. നിലവില്‍ സ്പാനിഷ് അക്കാദമിയും മഅദിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567642288, 70343310919. പരിപാടികള്‍ വീക്ഷിക്കുന്നതിന് www.youtube.com/MadinAcademy