Connect with us

Gulf

സഊദിയില്‍ പുതുതായി 624 പുരാവസ്തു കേന്ദ്രങ്ങള്‍ക്ക് കൂടി അംഗീകാരം

Published

|

Last Updated

റിയാദ് | സഊദിയില്‍ 2021 ന്റെ ആദ്യ പാദത്തില്‍ 624 പുതിയ പുരാവസ്തു കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഹെറിറ്റേജ് അതോറിറ്റി അംഗീകാരം നല്‍കി. ഇതോടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആകെ പുരാവസ്തു സൈറ്റുകളുടെ എണ്ണം 8,176 ആയതായി ഹെറിറ്റേജ് മന്ത്രാലയം അറിയിച്ചു.

മക്ക ഗവര്‍ണറേറ്റില്‍ 38, മദീന അഞ്ച്, ഹാഇല്‍ 48, അല്‍ജൗഫ് 54, അസീര്‍ 52, തബൂക്ക് 35, വടക്കന്‍ അതിര്‍ത്തി മേഖല നാല്, റിയാദ് 342, കിഴക്കന്‍ പ്രവിശ്യയില്‍ 25, അല്‍ഖസീം 18, ജിസാന്‍ മൂന്ന്, എന്നിവിടങ്ങളിലാണ് പുതുതായി പുരാവസ്തു കേന്ദ്രങ്ങള്‍ കണ്ടെത്തിയതെന്ന് പുരാവസ്തു അതോറിറ്റി സി ഇ ഒ. ജാസര്‍ അല്‍ ഹര്‍ബാഷ് പറഞ്ഞു.

Latest