Connect with us

Kerala

കടല്‍ത്തീരത്തെ വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണം; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നടപടികളുമായി ഭരണകൂടം

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപില്‍ വീണ്ടും ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികളുമായി ഭരണകൂടം. കടല്‍ത്തീരത്ത് 20 മീറ്ററിനുള്ളില്‍ നിര്‍മിച്ചിട്ടുള്ള വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വീപ് നിവാസികള്‍ക്ക് നോട്ടീസ് നല്‍കി. കവരത്തി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറുടെതാണ് ഉത്തരവ്. ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നുമാണ് നോട്ടീസ്. കവരത്തിയില്‍ 102 വീടുകളിലെ താമസക്കാര്‍ക്ക് ഇതിനകം നോട്ടീസ് ലഭിച്ചു കഴിഞ്ഞു. ഇന്ന് 50 വീടുകള്‍ക്ക് കൂടി നോട്ടീസ് നല്‍കുമെന്നാണ് സൂചന.

ഈമാസം 30നുള്ളില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം. അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും ഇതിന്റെ ചെലവ് ഉടമകളുടെ കൈയില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest