Connect with us

Kerala

തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം | ചാക്ക ബൈപാസിന് അരികിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാവിലെ പൂജപ്പുരയില്‍ നിന്ന് 11 കിലോ കഞ്ചാവുമായി പിടിയിലായ ശ്രീറാമെന്നയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. 46 പായ്ക്കറ്റുകളിലായാണ് 100 കിലോയിലധിം വരുന്ന കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സംഭവസ്ഥലത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഇന്നലെ രാത്രി എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവ്‌പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.

Latest