Connect with us

Covid19

സംസ്ഥാനത്ത് 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിനെതിരായ വാക്‌സിനേഷന്‍ സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കുമാക്കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്സിന്‍ നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്. 18 കഴിഞ്ഞ രോഗബാധിതര്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും.18 കഴിഞ്ഞവര്‍ക്കായി കൂടുതല്‍ വാക്‌സിനേഷന്‍ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സംസ്ഥാനം ഒരുക്കമാണ്. എന്നാല്‍ കേന്ദ്രം ആവശ്യത്തിന് വാക്‌സിന്‍ എത്തിക്കണം. വാക്‌സിന്‍ ലഭിക്കുന്നതിലെ കാലതാമസമാണ് സാര്‍വത്രിക വാക്സിനേഷന് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Latest