Connect with us

Covid19

75 ദിവസത്തിന് ശേഷം രാജ്യത്തെ കൊവിഡ് മരണം ആയിരത്തില്‍ താഴെ

Published

|

Last Updated

ന്യൂഡല്‍ഹി |  പുതിയ ഡെല്‍റ്റാ പ്ലസ് കേസുകള്‍ ചിലയിടങ്ങളില്‍ സ്ഥിരീകരിക്കുന്നത് ആശങ്കസൃഷ്ടിക്കുന്നതിനിടയിലും കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം മുക്തമാകുന്ുന. കേസുകള്‍ കുറയുന്നതിനൊപ്പം മരണ നിരക്കും വലിയ തോതില്‍ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പുതിയ കേസുകളും 979 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. 75 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന മരണ സംഖ്യ ആയിരത്തില്‍ താഴെയായിരിക്കുന്നത്. 2021 ഏപ്രില്‍ 13 നാണ് ഇതിനു മുമ്പ് ആയിരത്തില്‍ താഴെ (879) കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

96.80 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 3,02,79,331 കേസുകളും 3,96,730 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. നിലവില്‍ 5,72,994 സജീവ കേസുകളാണ് രാജ്യത്തുളളത്.

 

 

Latest