Connect with us

Kerala

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായതായി ഒളിമ്പ്യന്‍ മയൂഖ ജോണി

Published

|

Last Updated

തൃശ്ശൂര്‍ |  അഞ്ച് വര്‍ഷം മുമ്പ് തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. പ്രതി ഇപ്പോഴും ഭീഷണി തുടരുകയായാണ്. പോലീസില്‍ പരാതിപ്പെട്ടിട്ടുും യുവതിക്ക് നീതി ലഭിച്ചില്ലെന്നും മയൂഖ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2016 ജൂജൈലിയാണ് സംഭവം. യുവതിയുടെ വീട്ടില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം അതിക്രമിച്ച് കയറിയ ജോണ്‍സണ്‍ ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി. അവിവാഹിതയും ഭാവിയെ കുറിച്ചുളള ആശങ്കയാലും പെണ്‍കുട്ടി പരാതിപ്പെട്ടില്ല. എന്നാല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് 2020 ലാണ് വീണ്ടും പ്രതി ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭര്‍തൃവീട്ടുകാര്‍ സംഭവം അറിയുകയും എസ് പി പൂങ്കുഴലിക്ക് പരാതി നല്‍കുകയുമായിരുന്നു.

പരാതി നല്‍കാനായി ചെന്ന ആദ്യ തവണ വളരെ പോസിറ്റീവായ പ്രതികരണമാണ് എസ് പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാല്‍ പിന്നീട് സ്വാധീനത്തിന് വഴങ്ങി യുവതിയെ അവഗണിക്കാന്‍ തുടങ്ങി. പ്രതിയെ സംരക്ഷിക്കുന്ന തരത്തില്‍ വനിതാകമ്മീഷന്‍ മുന്‍
അധ്യക്ഷയായിരുന്ന ജോസഫൈന്‍ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തില്‍ ഇടപെട്ടുവെന്നു മയൂഖ ആരോപിച്ചു.ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും മയൂഖ പറഞ്ഞു.

Latest