Techno
699 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പോസ്റ്റ്‌പെയ്ഡ് ഡാറ്റ ഓഫറുമായി വിഐ
ന്യൂഡല്‍ഹി | വിഐ (വോഡഫോണ്‍-ഐഡിയ) 699 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്.
പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ നാല് പ്ലാനുകളാണ് വിഐ നല്‍കുന്നത്. 399 രൂപ, 499 രൂപ, 699 രൂപ, 1,099 രൂപ എന്നിവയാണ് ഈ പ്ലാനുകൾ. ഇതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന പ്ലാനുകള്‍ 699 രൂപയുടെതും, 1099 രൂപയുടെതുമാണ്. 699 രൂപ പായ്ക്ക് എന്റര്‍ടൈന്‍മെന്റ് പായ്ക്ക് എന്നും 1099 രൂപയുടെ പ്ലാന്‍ റെഡ് എക്‌സ് പായ്ക്ക് എന്നുമാണ് അറിയപ്പെടുന്നത്.
എല്ലാ ടെലിക്കോം കമ്പനികളും പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റം വരുത്തുകയും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിഐ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അധിക ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചത്.
699 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍:
ഈ പ്ലാന്‍ പരിധിയില്ലാത്ത ഡാറ്റയും പ്രതിമാസം 100 എസ്എംഎസും നല്‍കുന്നു, ഒപ്പം ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, വി മൂവികള്‍, ടിവി എന്നിവ സൗജന്യമായി ലഭിക്കും.
വിഐ 1099 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍:
ഒരു വര്‍ഷം ആമസോണ്‍ പ്രൈം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, വി മൂവികള്‍, ടിവി എന്നിവയിലേക്ക് ആക്‌സസ് ചെയ്യുന്നതിനൊപ്പം പരിധിയില്ലാത്ത ഡാറ്റയും പ്രതിമാസം 100 എസ്എംഎസും നല്‍കുന്ന വിഐയില്‍ നിന്നുള്ള ഒരു പ്രധാന പോസ്റ്റ് പെയ്ഡ് പ്ലാനാണിത്. ഒരു വര്‍ഷം നെറ്റ്ഫ്‌ലിക്‌സിലേക്കുള്ള ആക്‌സസ്, ആമസോണ്‍ പ്രൈമിലേക്കുള്ള 1 വര്‍ഷത്തെ അംഗത്വം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, വി മൂവികളിലേക്കും ടിവിയിലേക്കും വിഐപി ആക്‌സസ് എന്നിവ പ്ലാന്‍ നല്‍കുന്നു.
വിഐ 499 രൂപ പോസ്റ്റ്‌പെയ്ഡ്:
ഈ പ്ലാനിലൂടെ 75 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും ഉപയോക്താക്കള്‍ക്ക് ലഭിക്കും. പ്രതിമാസം 100 മെസേജുകള്‍, ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ ഒരു വര്‍ഷത്തെ ആക്‌സസ്, ആമസോണ്‍ പ്രൈമിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍, വി മൂവീസ് ആന്‍ഡ് ടിവി ആപ്പ് എന്നിവയിലേക്ക് ആക്‌സസ് എന്നീ ആനുകൂല്യങ്ങളും നല്‍കുന്നു.
വിഐ 399 രൂപ പോസ്റ്റ്‌പെയ്ഡ്:
ലോക്കല്‍ കോളുകള്‍ക്കൊപ്പം 40 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് എസ്ടിഡി കോളുകളും സൗജന്യമായി ലഭിക്കും. 200 ജിബി റോള്‍ ഓവര്‍ ഡാറ്റ സൗകര്യമാണ് ഈ പ്ലാന്‍ നല്‍കുന്നത്. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് വിഐപി ആക്‌സസും നല്‍കുന്നുണ്ട്.