Kerala
ലക്ഷദ്വീപ് തീരത്ത് കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ
കൊച്ചി | ലക്ഷദ്വീപിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് കെട്ടിടങ്ങളും ഷെഡ്ഡുകളും പൊളിച്ച് നീക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. ഇനി ഒരു അറിയപ്പുണ്ടാകുന്നതുവരെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ജസ്റ്റീസ് രാജാ വിജയരാഘവന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു.
അഡ്മിനിസ്ട്രേറ്ററുടെ തീരുമാന പ്രകാരം കവരത്തി ഉള്‍പ്പടെയുള്ള ദ്വീപുകളിലെ തീരത്ത് നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദം ഉയര്‍ത്തിയായിരുന്നു നടപടി. ജൂണ്‍ 30-നകം ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്നും കെട്ടിടം പൊളിക്കുന്നതിന്റെ ചിലവ് റവന്യൂവകുപ്പ് പിന്നീട് ഉടമകളില്‍ നിന്നും തന്നെ ഈടാക്കുമെന്നും നേട്ടീസില്‍ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് നടപടി ചോദ്യം ചെയ്ത് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി നടപടികള്‍ സ്റ്റേ ചെയ്തതിനൊപ്പം ലക്ഷദ്വീപ് ഭരണകൂടത്തോട് മൂന്നാഴ്ചക്കകം വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.