Connect with us

National

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോര്‍ട്ടല്‍ തുടങ്ങണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ഉറപ്പാക്കണം, തൊഴിലാളികള്‍ക്കുള്ള സമൂഹ അടുക്കളകള്‍ കൊവിഡ് സാഹചര്യം മാറുന്നത് വരെ തുടരണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് പരമോന്നത കോടതി ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.