Connect with us

Gulf

ഈ വര്‍ഷം ദുബൈയില്‍ 2000ത്തിലധികം പേര്‍ ഇസ്‌ലാം സ്വീകരിച്ചു

Published

|

Last Updated

ദുബൈ | വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2000ത്തിലധികം ദുബൈ നിവാസികള്‍ ഈ വര്‍ഷം ഇസ്‌ലാം സ്വീകരിച്ചതായി മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ അറിയിച്ചു. കേന്ദ്രം വെളിപ്പെടുത്തിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2021 ജനുവരി മുതല്‍ ജൂണ്‍ വരെ 2,027 പേര്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചു. ഇസ്്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ വരുന്ന കേന്ദ്രം, ഇസ്്‌ലാമിന്റെ സഹിഷ്ണുതാപരമായ തത്വങ്ങളിലേക്ക് ആളുകളെ പരിചയപ്പെടുത്തുകയും സാമൂഹികവും വിദ്യാഭ്യാസപരവും മതപരവുമായ പിന്തുണ നല്‍കുകയും ചെയ്യുന്നതായി സെന്റര്‍ ഡയറക്ടര്‍ ഹിന്ദ് മുഹമ്മദ് ലൂത്ത പറഞ്ഞു. എല്ലാ സാങ്കേതിക മാര്‍ഗങ്ങളും മാനവ വിഭവശേഷിയും ഉപയോഗിച്ച് ദുബൈയില്‍ താമസിക്കുന്ന സമൂഹങ്ങളില്‍ പൊതുജന അവബോധം ഉയര്‍ത്തുന്നതിനും ഇസ്‌ലാമിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നതിനും കേന്ദ്രം നിരന്തരം പ്രവര്‍ത്തിക്കുന്നു.

ഇസ്‌ലാമിനെക്കുറിച്ച് കൂടുതലറിയാനും മതം സ്വീകരിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഐ എ സിഡിയുടെ കോള്‍ സെന്റര്‍ (800600), സ്മാര്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍ (www.iacad.gov.ae), ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ വിവിധ സംവിധാനങ്ങളുണ്ടെന്ന് ന്യൂ മുസ്‌ലിം വെല്‍ഫെയര്‍ വിഭാഗം മേധാവി ഹന അല്‍ ജല്ലാഫ് വിശദീകരിച്ചു.

Latest