Connect with us

Techno

വിവോ വൈ 51 എ 6 ജിബി റാം വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിവോ വൈ 51 സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം, 128 ജിബി അടങ്ങുന്ന പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഒട്ടേറെ സവിശേഷതകളോടെയാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ എത്തിയിരിക്കുന്നത്.

വിവോ വൈ 51 എ 6 ജിബി റാം+ 128 ജിബി സ്‌റ്റോറേജ് മോഡലിന്റെ വില 16,990 രൂപയാണ്. ഇതിനകം വിവോ ഇന്ത്യ ഇസ്റ്റോര്‍ വഴി ഈ ഡിവൈസ് വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. 8 ജിബി റാം മോഡലിന്റെ അതേ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഫോണും ലഭ്യമാക്കിയിരിക്കുന്നത്.

ബജാജ് ഫിനാന്‍സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി, ഹോം ക്രെഡിറ്റ്, ടിവിഎസ് ക്രെഡിറ്റ്, സെസ്റ്റ് എന്നിവയില്‍ നിന്ന് സീറോ ഡൗണ്‍ പേയ്‌മെന്റ് ഓഫറുകള്‍ വഴി ഈ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം. വിഐ നല്‍കുന്ന 819 രൂപയുടെ പ്രത്യേക പായ്ക്ക റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ഫോണിന് ഒരു വര്‍ഷത്തെ അധിക വാറന്റിയും ലഭ്യമാകും.

പുതിയ വേരിയന്റില്‍ റാം മാത്രമാണ് മാറിയിട്ടുള്ളത്. ഡിവൈസിന്റെ മറ്റു സവിശേഷതകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 11 സോഫ്റ്റ്‌വെയറിലാണ് വിവോ വൈ 51 എ പ്രവര്‍ത്തിക്കുന്നത്. 6.58 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080:2,408 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസര്‍, 6 ജിബി / 8 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയാണ് മറ്റു ്പ്രധാന സവിശേഷതകള്‍.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് വിവോ വൈ 51 എയില്‍ ഉള്ളത്. മുന്‍വശത്ത്, വിവോ വൈ 51 എയ്ക്ക് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്.

വിവോ വൈ 51 എയില്‍ 18 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്‌സി, ജിപിഎസ് എന്നി കണക്ടിവിറ്റി സൗകര്യവും സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിനുണ്ട്. 188 ഗ്രാം ആണ് വിവോ വൈ 51 എയുടെ ഭാരം.

Latest