Covid19
കൊവിഡ് നിയന്ത്രണങ്ങള്‍ കുറക്കണമെന്ന് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി | രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമായി വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ക്രമാനുഗതമായി ഇളുകള്‍ നല്‍കണമെന്ന് കേന്ദ്രം. ലോക്ക്ഡൗണ്‍ അടക്കമുള്ള മുന്‍കരുതലുകള്‍ കേസുകള്‍ കൂടിയ സ്ഥലങ്ങളിലായി പരിമിതപ്പെടുത്തണം. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം.
വാക്‌സീന്‍ സ്റ്റോക്ക് സംബന്ധിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്‌സീന്‍ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്‌സീന്‍ പരമാവധി വാങ്ങാം. 50 ബെഡുള്ള ആശുപത്രികള്‍ 3000 വാക്‌സീന്‍ വരെ നല്‍കാം.50 മുതല്‍ 300 ബെഡുള്ള ആശുപത്രികള്‍ക്ക് 6000 വരെയും, 300 ല്‍ കൂടുതല്‍ ബെഡുള്ള ആശുപത്രികള്‍ക് 10,000 ഡോസ് വാക്‌സീന്‍ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു.