Connect with us

Kerala

ഇന്ധനകൊള്ളക്കെതിരെ എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനക്കൊള്ളക്കെതിരെ കേരളത്തില്‍ ഇന്ന് വലിയ ജനകീയയ പ്രതിഷേധം. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലിനാണ് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധം നടക്കുക. 20 ലക്ഷത്തോളം പേര്‍ പ്രതിഷേധത്തിന്റെ ഭാഗാകുമെന്ന് ഇടത് നേതാക്കള്‍ അവകാശപ്പെട്ടു.

കൊവിഡ് വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബി ജെ പി സര്‍ക്കാറിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ തുടക്കമായി എല്‍ ഡി എഫ് പ്രതിഷേധം മാറും. സമരത്തിന് പിന്തുണയറിയിച്ച് സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിലെ നിരവധി പേര്‍ രംഗത്തെത്തി.

വൈകിട്ട് നാലിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലാണ് പ്രതിഷേധം. ഒരു സമരകേന്ദ്രത്തില്‍ നാല് പേര്‍വീതം പങ്കെടുക്കും. പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ 25 കേന്ദ്രത്തിലും മുനിസിപ്പാലിറ്റി- കോര്‍പറേഷന്‍ വാര്‍ഡുകളില്‍ നൂറുകേന്ദ്രത്തിലും പ്രതിഷേധം നടക്കും.