Connect with us

Kerala

വിടവാങ്ങലില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി ബെഹ്‌റ

Published

|

Last Updated

തിരുവനന്തപുരം | വിടവാങ്ങല്‍ ചടങ്ങില്‍ വികാരനിര്‍ഭരമായ വാക്കുകളുമായി ലോക്നാഥ് ബെഹ്റ. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ 36 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുമ്പോള്‍ സങ്കടമൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും കേരളത്തെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അദ്ദേഹത്തിന് തൊണ്ടയിടറി. “താന്‍ മുണ്ട് ധരിച്ചതും മലയാളം സംസാരിക്കുന്നതും ഇടിയപ്പവും പുട്ടും ദോശയുമെല്ലാം കഴിക്കുന്നതും ആരെയും കാണിക്കാനല്ല. ഹൃദയം കൊണ്ടാണ് ഞാന്‍ മലയാളിയായത്. കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ഏറെ നന്ദിയുണ്ട്.”- തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി മൈതാനത്ത് പോലീസ് സേനാംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കവെ ബെഹ്റ പറഞ്ഞു.

എല്ലാവരുടെ ജീവിതത്തിലും ഒരോ സമയത്ത് റിക്രൂട്ട്മെന്റ് ഉണ്ടാകും. പോസ്റ്റിംഗ് പ്രമോഷന്‍ ഉണ്ടാകും. എക്സിറ്റ് ഉണ്ടാകും. അത് ജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണ്. അഞ്ചുവര്‍ഷംപോലീസ് മേധാവിയുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, താഴ്ചകളില്‍ വിഷമിക്കാനല്ല, മറിച്ച് അത് സംബന്ധിച്ച് വിലയിരുത്തി എങ്ങനെ അതിജീവിക്കാം എന്നാണ് ചിന്തിച്ചതെന്നും ബെഹ്റ വ്യക്തമാക്കി.

Latest