Kerala
സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍
ചാരംമൂട് | സുഹൃത്തിനെ കൊലപ്പെടുത്തിയ മുങ്ങിയ പ്രതിയെ എട്ട് വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. ചാരുംമൂട്ടിലെ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന പത്തനാപുരം കണ്ടള്ളൂര്‍ നവിതാ മന്‍സിലില്‍ ഇര്‍ഷാദ് മുഹമ്മദ് (24) നെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ പത്തനാപുരം പുന്നല തച്ചക്കോട് ശശിഭവനത്തില്‍ പ്രമോദ് (44)നെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ ടീം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത്.
2013 ജൂണ്‍ 27 ന് രാത്രി ചാരുംമൂടിനു സമീപം പേരൂര്‍ക്കാരാണ്മയില്‍ ഇര്‍ഷാദ് താമസിച്ചിരുന്ന വാടക വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. 26 ന് ചാരുംമൂട്ടിലെത്തിയ പ്രമോദും ഇര്‍ഷാദും അന്ന് വാടക വീട്ടല്‍ താമസിച്ചു. പിറ്റേ ദിവസം പുറത്ത് പോയി പ്രമോദ് കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ വിറ്റ് ബാറില്‍ പോയി മദ്യപിച്ച് രാത്രിയോടെ ഇരുവരും മടങ്ങിയെത്തുകയും ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തല്ലുണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇര്‍ഷാദിനെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം രാത്രി തന്നെ കടന്നുകളയുകയും ചെയ്തു.മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതകം വിവരം പുറത്തറിഞ്ഞത്. നിരന്തരമായ അന്വേഷണത്തിനൊടുവില്‍ തിരുപ്പൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്.