Kerala
ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരേയും കുടുംബത്തേയും ആക്രമിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം | അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പേര്‍ പിടിയില്‍. രാജേഷ്, പ്രവീണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്. രാവിലെ 10 ന് സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കണ്ട് അറസ്റ്റ് വിവരങ്ങളറിയിക്കും.
തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷന് സമീപം ഞായരാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ലഹരിക്കടിമകളായ ക്രിമിനലുകളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഭാര്യയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതികള്‍ ഇരുവരേയും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു
---- facebook comment plugin here -----