Connect with us

Kerala

കൊടകര കുഴല്‍പ്പണ കേസ്: രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍ | കൊടകര കള്ളപ്പണ കവര്‍ച്ചാകേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍ . 15-ാം പ്രതി ഷിഗില്‍, ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച റാഷിദ് എന്നിവരാണ് തിരുപ്പതിയില്‍ പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പ്രതികളെ പത്തരയോടെ തൃശൂരില്‍ എത്തിക്കും.

ഉത്തരാഞ്ചല്‍ ഉള്‍പ്പെടെ പലയിടങ്ങളിലായാണ് ഷിഗില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പോലീസ് പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

അതേസമയം, കവര്‍ച്ച കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

Latest