Connect with us

National

ഇന്ത്യയുടെ സമ്മര്‍ദം ഫലം കാണുന്നു; കോവിഷീല്‍ഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ നിര്‍മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കോവിഷീല്‍ഡ്, കോവാക്സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വറന്റീന്‍ നടപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാറിന് ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ “ഗ്രീന്‍ പാസ്” പദ്ധതി പ്രകാരം കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സികള്‍ അംഗീകരിച്ച ഫൈസര്‍, മൊഡേണ, അസ്ട്രസെനക, ജാന്‍സെന്‍ എന്നീ വാക്സീനുകള്‍ എടുത്തവര്‍ക്ക് മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അനുമതി നല്‍കിയിരുന്നത്.

---- facebook comment plugin here -----

Latest