Covid19
ഇന്ത്യയിലെ കൊവിഡ് മരണം നാല് ലക്ഷം പിന്നിട്ടു
ന്യൂഡല്‍ഹി | കൊവിഡ് 19 മഹാമാരി മൂലം ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലെത്തി. 4,00,312 ജീവനുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറസ് മൂലം ഇന്ത്യയില്‍ പൊലിഞ്ഞത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്. ഇന്ത്യെ കൂടാതെ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് നാല് ലക്ഷം മരണങ്ങളുണ്ടായത്. രാജ്യത്തെ പല ആശുപത്രികളിലുമായി നൂറ്കണക്കിന് പേര്‍ ഇപ്പോള്‍ വെന്റിലേറ്റര്‍ ചികിത്സയിലുമാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
അതിനിടെ കൊവിഡിന്റെ രാണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം പുറത്തുകടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കേസുകളും 853 മരണങ്ങളുമാണ് രാജ്യത്തഉണ്ടായത്. 59,384 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കൊവിഡ് മുക്തി നിരക്ക് 97 ശതമാനത്തിലെത്തി. രാജ്യത്ത് ഇതുവരെ 30,458,251 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
രാജ്യത്ത് പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലും മരണങ്ങള്‍ മഹാരാഷ്ട്രയിലുമാണ്. കേരളത്തില്‍ ഇന്നലെ 12868 കേസുകളും 124 മരണങ്ങളുമാണുണ്ടായത്. മഹാരാഷ്ട്രയില്‍ 9,195 കേസുകളും 252 മരണങ്ങളുമാണ് ഇന്നലെയുണ്ടായത്.